ഓണക്കാഴ്ച്ച - ചിങ്ങം ഒന്ന് മുതല്‍ അത്തം വരെ.
ഓണക്കാഴ്ച്ച - ചിങ്ങം ഒന്ന് മുതല്‍ അത്തം വരെ.
മലയാളിക്കൂട്ടത്തെ കുറിച്ച് ഇവിടെ വായിക്കുക.
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1200-ഓളം അമേച്ചര്‍/പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫ്ലിക്കര്‍ മലയാളിക്കൂട്ടം കേരളത്തില്‍ വെച്ച് നടത്തുന്ന ആദ്യത്തെ ഫോട്ടോ പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ചിങ്ങം ഒന്ന്(ആഗസ്റ്റ് 17) മുതല്‍ അത്തം (ആഗസ്റ്റ് 23) വരെയാണ് ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള നൂറോളം മലയാളിക്കൂട്ടം അംഗങ്ങളുടെ, പ്രത്യേക ജൂറി തിരഞ്ഞെടുത്ത ഇരുന്നൂറോളം ചിത്രങ്ങളാണ് കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനു ഒരുക്കുന്നത്.
ഓണക്കാഴ്ച പോസ്റ്റര്‍.
2009 ആഗസ്റ്റ് 17-ന് ഉച്ചതിരിഞ്ഞ് 2.30-ന് "ഓണക്കാഴ്ച" എന്ന പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബഹു: റിട്ട. ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ നിര്‍വ്വഹിക്കുന്നതാണ്.
ഈ അവസരത്തില്‍ വെച്ച് 'സാന്ത്വന'ത്തിലെ കുട്ടികള്‍ക്കുള്ള ഓണപ്പുടവ വിതരണോദ്ഘാടനം വിശിഷ്ട അതിഥികള്‍ നിര്‍വഹിക്കുന്നതാണ്.
ഓണക്കാഴ്ച ലഘുലേഖ-1.
ഓണക്കാഴ്ച ലഘുലേഖ-2
മലയാളിക്കൂട്ടം നടത്തിവരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഒരു കൈ സഹായം എന്ന നിലയില്‍, ഈ പ്രദര്‍ശനത്തില്‍ നിന്നും കിട്ടുന്ന മുഴുവന്‍ തുകയും കൂട്ടം അംഗങ്ങള്‍ നല്കുന്ന വിഹിതവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 'Help the Helpless' എന്ന തത്ത്വം കണക്കിലെടുത്ത് 'സാന്ത്വനം' ചാരിറ്റബിള്‍ ട്രസ്റ്റിലെ 25 കുട്ടികള്‍ക്ക് ഓണപ്പുടവ നല്കുവാനും തീരുമാനിച്ചിട്ടുണ്ട്. യാതൊരുവിധ സ്പോണ്‍സര്‍ഷിപ്പും ഇല്ലാതെ മുഴുവന്‍ ചിലവുകളും കൂട്ടം അംഗങ്ങള്‍ വഹിച്ചുകൊണ്ടാണ് ചിങ്ങം ഒന്ന് മുതല്‍ അത്തം വരെ നീണ്ടുനില്‍ക്കുന്ന ഈ ഓണക്കാഴ്ച പ്രദര്‍ശനം മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
മലയാളിക്കൂട്ടത്തിന്റെ "ഓണക്കാഴ്ച്ച" ചിത്രപ്രദര്‍ശനത്തിന്റെ മുന്നോടിയായി ആഗസ്റ്റ് 14-ന് കൊച്ചിയില്‍ വെച്ച് ഒരു വാര്‍ത്താസമ്മേളനം നടത്തുകയുണ്ടായി.
മലയാളിക്കൂട്ടം പ്രതിനിധികള്‍ പ്രസ്സ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നു.
മലയാളമനോരമയിലെ വാര്‍ത്ത
മാതൃഭൂമിയിലെ പത്രവാര്‍ത്ത
ദേശാഭിമാനിയിലെ വാര്‍ത്ത
സൌദി അറേബ്യയില്‍ നിന്നുമുള്ള മലയാളം ന്യൂസിലെ വാര്‍ത്ത.
എറണാകുളത്തും സമീപപ്രദേശങ്ങളിലുള്ളവര്‍ തീര്‍ച്ചയായും ഈ ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും, അതിനാല്‍ ഒരു ചെറിയ സഹായം ചെയ്യാന്‍ സഹകരിക്കണമെന്നും മലയാളിക്കൂട്ടത്തിനുവേണ്ടി അഭ്യര്‍ത്ഥിക്കുന്നു.
(പ്രദര്‍ശനത്തിനു വെച്ചിരിക്കുന്ന ചിത്രങ്ങളുടെ കോപ്പി ആവശ്യപ്പെട്ടാല്‍ സന്ദര്‍ശകര്‍ക്ക് വിലയ്ക്ക് വാങ്ങാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.)
എല്ലാവര്ക്കും മുന്‍കൂറായി സ്നേഹവും ഐശ്വര്യവും നിറഞ്ഞ ഓണാശംസകള്‍!!
5 comments:
ഓണക്കാഴ്ച്ച - ചിങ്ങം ഒന്ന് മുതല്‍ അത്തം വരെ.
(എറണാകുളത്തും സമീപപ്രദേശങ്ങളിലുള്ളവര്‍ തീര്‍ച്ചയായും ഈ ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും, അതിനാല്‍ ഒരു ചെറിയ സഹായം ചെയ്യാന്‍ സഹകരിക്കണമെന്നും മലയാളിക്കൂട്ടത്തിനുവേണ്ടി അഭ്യര്‍ത്ഥിക്കുന്നു.)
ആശംസകള്‍
ആശംസകൾ....
Good Luck, everyone.
ആശംസകൾ
Post a Comment