Tuesday, August 18, 2009

ഓണക്കാഴ്ച്ചയെക്കുറിച്ച് മനോരമയില്‍.

ഓണക്കാഴ്ച്ചയെക്കുറിച്ച് മനോരമയില്‍.

മലയാളിക്കൂട്ടം കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഹാളില്‍ അണിയിച്ചൊരുക്കുന്ന ഓണക്കാഴ്ച്ച ഫോട്ടോ എക്സിബിഷന്‍ ചിങ്ങം ഒന്നിനു (ആഗസ്റ്റ് 17-ന്) റിട്ട: ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഓണക്കാഴ്ച ചിത്രപ്രദര്‍ശനത്തെക്കുറിച്ച് ഇന്നത്തെ മലയാള മനോരമ പത്രത്തിലെ സചിത്രവാര്‍ത്ത ചുവടെ:


(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക)


ഈ പ്രദര്‍ശനത്തിന് വളരെ നല്ല പ്രതികരണമാണ് സന്ദര്‍ശകരില്‍ നിന്നും ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.



ഈ പ്രദര്‍ശനം ആഗസ്റ്റ് 23(അത്തം) വരെ തുടരുന്നതാണ്.

3 comments:

krish | കൃഷ് August 18, 2009 at 10:26 PM  

മലയാളിക്കൂട്ടം കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഹാളില്‍ അണിയിച്ചൊരുക്കുന്ന ഓണക്കാഴ്ച്ച ഫോട്ടോ പ്രദര്‍ശനത്തെക്കുറിച്ച് ഇന്നത്തെ മലയാള മനോരമ പത്രത്തിലെ സചിത്രവാര്‍ത്ത.

madhur August 19, 2009 at 6:41 PM  

സംരഭത്തിനു ആശംസകള്‍!
പുതിയ ച്ത്രങ്ങള്‍ പോസ്റ്റു ചെയ്യാന്‍ മറന്നുപോയോ?

രഘുനാഥന്‍ August 20, 2009 at 4:17 PM  

ആശംസകള്‍ കൃഷേ

Malayalikkoottam - Our Vision

മലയാളി സമൂഹം ഇന്ന് പ്രവാസിയായും അല്ലാത്തവര്‍ രാഷ്ട്രീയക്കോമരങ്ങള്‍ തീര്‍ക്കുന്ന പടുകുഴികളില്‍ വീണ് നടുവൊടിഞ്ഞും കാലം കഴിക്കുന്നു. അന്നന്നത്തെ ആഹാരത്തിനു വേണ്ടി പെടാപ്പാടുപെടുന്ന ഒരു വിഭാഗവും മാറുന്ന ലോകത്തെ ഉള്‍ക്കൊള്ളാനാകാതെ പകച്ച്‌ കടക്കെണിയില്‍പ്പെട്ടും കൃഷിനാശം കൊണ്ടും ഉഴലുന്ന ഒരു ജനതയും നമുക്കിടയിലുണ്ട്‌. ഇതിനെല്ലാമിടയില്‍ ശീതികരിച്ച നാലു ചുവരുകള്‍ക്കിടയില്‍ സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുന്ന മലയാളി മനസുകളുമുണ്ട്‌. പക്ഷെ ലോകത്തെവിടെയായലും മലയാളിയുടെ ഭാഷയും സംസ്കാരവും സാമൂഹിക കാഷ്ച്ചപ്പാടുകളും അവനെ വ്യത്യസ്തനാക്കുന്നു. അതവനെ ആധുനികതയുടെ കുത്തൊഴുക്കിലും തളരാതെ മുന്നോട്ടു നയിക്കുന്നു. സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക്‌ മലയാളി ഒരിക്കലും കണ്ണടിച്ചിട്ടില്ല. മലയാളിയുടെ ആ തിരിച്ചറിവിന്റെ സന്തതിയാണ് ഈ കൂട്ടായ്മ.

ദൃശ്യങ്ങള്‍ക്ക്‌ ഒരായിരം വാക്കുകളേക്കാള്‍ സംവേദനക്ഷമതയുണ്ട്‌. അല്‍പ്പപ്രാണിയായ ഒരു കൊച്ചുകുഞ്ഞിനു മുന്‍പില്‍ മരണം കനിഞ്ഞൊരുക്കുന്ന നൈവേദ്യം ഭുജിക്കാന്‍ കാത്തിരിക്കുന്ന കഴുകന്റെ ചിത്രമായിരിക്കും സോമാലിയയെക്കുറിച്ചും വിശപ്പിനേക്കുറിച്ചും ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക്‌ ഓടിയെത്തുക. ടിയാന്‍‌മെന്‍ സ്ക്വയറില്‍ ഏകനായി പട്ടാള ടാങ്ക്‌ തടഞ്ഞുനിര്‍ത്തുന്ന വിദ്യാര്‍ത്ഥിയാകട്ടെ ചിലര്‍ക്കെങ്കിലും സ്വാതന്ത്രം കൊതിക്കുന്ന ആധുനിക ജനതയുടെ പ്രതീകമായിരിക്കും. വിക്ടര്‍ ജോര്‍ജ്ജിന്റെ മഴച്ചിത്രങ്ങളാകട്ടെ മലയാളി മനസുകളിലേക്ക്‌ ഗൃഹാതുരതയുടെ നൊമ്പരമായി പെയ്തിറങ്ങുന്നു. ഓര്‍മ്മകളുടെയും അറിവിന്റെയും കാലാതീതമായ നിശ്ചല ദൃശ്യങ്ങളാണ് ഫോട്ടോഗ്രാഫി.


ഈ കൂട്ടായ്മ പുട്ടിന്‍ കുറ്റി പോലത്തെ ക്യാമറകള്‍ ഏന്തിയ ഒരു പറ്റം ഫോട്ടോപിടുത്തക്കാരുടെ കൂട്ടായ്മ എന്നതിലുപരി ലോകത്തിന്റെ പലഭാഗങ്ങളിലുള്ള മലയാളിക്ക്‌ അവന്റെ കാഴ്ച്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ്‍. ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ നമ്മുടെ നാടിനും സംസ്കാരത്തിനും കഴിയാവുന്ന സംഭാവനകള്‍ ചെയ്യാനുമാണ് ഞങ്ങളോരുത്തരും ശ്രമിക്കുന്നത്‌. ഇവിടെ പണ്ഡിതനോ പാമരനോ ഉള്ളവനോ ഇല്ലാത്തവനോ എന്ന വ്യത്യാസമില്ല. അണ്ണാന്‍ കുഞ്ഞിനും തന്നാലായതുപോലെ നല്ലൊരു നാളേക്കായി ശ്രമിക്കുന്ന ഒരു ചങ്ങാതിക്കൂട്ടം അത്രമാത്രം.


ആകാശവും ഭൂമിയും, ഭൂമിയില്‍ കരയും കടലും, വായുവും പ്രകാശവും ആരു സൃഷ്ടിച്ചു ? നിയതിയോ പ്രകൃതിയോ പരാശക്തിയോ പരിണാമമോ ? തര്‍ക്കിച്ചോളൂ !


ഭൂമിയില്‍ ഒരുവന്‍ മൃഷ്ടാന്നവും അപരന്‍ പട്ടിണിയും ആരു സൃഷിടിച്ചു ? തര്‍ക്കമില്ല: നമ്മള്‍. നമ്മള്‍ തന്നെ! എങ്കില്‍ എല്ലാവരും ഉണ്ടുറങ്ങുന്ന കാലം ആരു സൃഷ്ടിക്കും ? തര്‍ക്കമില്ല: നമ്മള്‍, നമ്മള്‍ തന്നെ!

കടപ്പാട് : ഒ എന്‍ വി കുറുപ്പ്, തോന്ന്യാക്ഷരങ്ങള്‍.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP