ഓണക്കാഴ്ച - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഓണക്കാഴ്ച - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മലയാളിക്കൂട്ടം ഒരുക്കുന്ന ഓണക്കാഴ്ച ഫോട്ടോ പ്രദര്‍ശനത്തിനായുള്ള അവസാന ഒരുക്കങ്ങള്‍ പ്രദര്‍ശനത്തിന്റെ തലേദിവസം (ഇന്ന്) തകൃതിയായി നടക്കുന്നുവെന്നാണ് വിവരം ലഭിച്ചത്. മലയാളിക്കൂട്ടത്തിലെ കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ദര്‍ബാര്‍ ഹാളില്‍ ഒത്തുകൂടി ഫ്രേമിംഗ്/ലാമിനേഷന്‍ കഴിഞ്ഞ ഫോട്ടോകള്‍ നിലത്തിറക്കി നിരത്തിവെച്ച് പകച്ച് നില്‍ക്കുകയും പിന്നീട് ഇതെല്ലാം ഓരോയിടത്ത് തൂക്കിയിടണമല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വിളി വന്നത്.
ഹല്ലോ, എന്തൂട്ട്ണാ ഇത്രേം നേരായിട്ട് എവിട്യാ ഡാ ഗഡീ. എന്ത്, എത്ര വേണമെന്നോ?
ആങ്.. ഒരു ലോഡ് പോരട്ടേ. വിശന്നിട്ട് മനുഷ്യന് എണീറ്റ് നിക്കാന്‍ വയ്യാ. വേഗം കൊണ്ട്‌വാ.. വൈകിയാല്‍ ഈ മുന്നിലിരിക്കുന്നത് എടുത്ത്... ന്റെ കര്‍ത്താവേ!
അങ്ങനെ ഒരു ലോഡ് ‘സാധനം‘ ഡൌണ്‍ലോഡ് ചെയ്യുമ്പോഴേക്കും ഒരു അറ്റാക്കല്ലായിരുന്നോ അവിടെ നടന്നത്.
“എനിക്ക് വെറും രണ്ട് പൊതി ബിരിയാണിയെ ഒള്ളോ? അതോണ്ടൊന്നും പറ്റൂല്ലാ.“
“ചൂടാവാതെ, ഇന്നാ കുറച്ചുകൂടെ.”
“ഇതെന്താ പഴ്യേ ബിരിയാണ്യാ.. ഒരു തരം ‘മണം’ “
“നിനക്ക് വേണ്ടേല്‍ ഇങ്ങ്ട് താ”
അങ്ങനെ ഒരു ലോഡ് ബിരിയാണി അകത്താക്കിയപ്പോള്‍ ചിലര്‍ക്കൊക്കെ മയക്കം വന്നുതുടങ്ങി.
അവസാനം ഫോട്ടോകള്‍ കെട്ടിത്തൂക്കാനും മറ്റും മൂന്നാലുപേര്‍. പിന്നെ മറ്റുള്ളവരും കൂടി ഒത്തുചേര്‍ന്നപ്പോള്‍ സംഗതി ഉഷാറായി.
“ഈ പുലിയേയും പിടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കൊറെയായല്ലോ.. പുലിവാലാകുമോ”
അങ്ങനെ ചിത്രങ്ങള്‍ ഓരോന്നായി യഥാസ്ഥാനങ്ങളില്‍ ഫിറ്റ് ചെയ്തുതുടങ്ങി.
ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 17-ന്‍്) നടക്കാന്‍ പോകുന്നതേയുള്ളൂ. അപ്പോഴേക്കും ചില സന്ദര്‍ശകര്‍ വന്നുതുടങ്ങി.
ഉദ്ഘാടനത്തിന്റെ തലേദിവസം തന്നെ കേട്ടറിഞ്ഞ് ചില സന്ദര്‍ശകര്‍ വന്നുതുടങ്ങിയത് മലയാളിക്കൂട്ടം സംഘാടകരെയും ഉഷാറാക്കി.
ഷോപ്പിംഗ് കഴിഞ്ഞു വരുന്ന വഴിക്കാണെന്നു തോന്നുന്നു, ചില സന്ദര്‍ശകര്‍ സാകൂതം ചിത്രങ്ങള്‍ വീക്ഷിക്കുന്നു.
***
ആഗസ്റ്റ് 17 മുതല്‍ 23 വരെ ( ചിങ്ങം ഒന്ന് മുതല്‍ അത്തം വരെ) നീണ്ടുനില്‍ക്കുന്ന, ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫ്ലിക്കര്‍ മലയാളിക്കൂട്ടം അണിയിച്ചൊരുക്കുന്ന ഓണക്കാഴ്ച ഫോട്ടോ പ്രദര്‍ശനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, നാളെ (17 ആഗസ്റ്റ്) ഉച്ചകഴിഞ്ഞ് 2.30 ന് ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്. ബഹു.റിട്ട. ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ ഓണക്കാഴ്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ അവസരത്തില്‍ വെച്ച് “സാന്ത്വനം” ചാരിറ്റബിള്‍ ട്രസ്റ്റിലെ കുട്ടികള്‍ക്കുള്ള ഓണപ്പുടവയുടെ വിതരണവും നിര്‍വ്വഹിക്കുന്നതാണ്.
***
നിങ്ങള്‍ ഏവരേയും ഈ പ്രദര്‍ശനത്തിലേക്ക് സഹൃദയം ക്ഷണിച്ചുകൊള്ളുന്നു.
14 comments:
മലയാളിക്കൂട്ടം ഒരുക്കുന്ന ഓണക്കാഴ്ച ഫോട്ടോ പ്രദര്‍ശനത്തിന്റെ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
നിങ്ങള്‍ ഏവരേയും ഈ പ്രദര്‍ശനത്തിലേക്ക് സഹൃദയം ക്ഷണിച്ചുകൊള്ളുന്നു.
ഹൃദയംഗമായ ആശംസകള്‍ നേരുന്നു... :)
innu vanna 2 per ente ex collegues aanu... currently collegues of abhilash.. second last photoyil... hareesh and manesh
സദ്യക്ക് ഇലയിടുമ്പോഴേക്കും അങ്ങടെത്തിക്കോളാം....!!!
great :-)
മലയാളിക്കൂട്ടം
ഒരുക്കുന്ന ഓണക്കാഴ്ച
ഫോട്ടോ പ്രദര്‍ശനത്തിന്
എല്ലാവിധ ശുഭാശംസകളും നേരുന്നു
വളരെ നല്ല സംരംഭം
ആശംസകൾ, എല്ലാം നന്നായി നടക്കട്ടെ!
Ithu kalakky.
കലക്കി കൃഷേ
ഉത്ഘാടന വിവരങ്ങള്‍ കൂടി അപ്ഡേറ്റുമെന്ന് കരുതുന്നു
മുഖ്യ അതിഥി റിട്ട: ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ദര്‍ബാര്‍ ഹാളിലെ ഉദ്ഘാടനവേദിയില്‍ അല്‍പ്പം മുന്‍പ് എത്തിച്ചേര്‍ന്നു. ഉദ്ഘാടനചടങ്ങുകള്‍ക്ക് തുടക്കമാകുന്നു.
അടിക്കുറിപ്പുകള് കലക്കി
അപ്പ്‌ഡേറ്റ്:
ഓണക്കാഴ്ച ഫോട്ടോ എക്സിബിഷന്‍ ഉദ്ഘാടനം നടന്ന് ഒരു മണിക്കൂറിനകം ഉദ്ഘാടനത്തെക്കുറിച്ചുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ കാണിച്ചു.
കൃഷേ ഞാന്‍ നാട്ടിലുണ്ട് ..പറ്റിയാല്‍ വരാം
I missed the event, as I am in dubai now. Hope, I can join next time. All the best friends.
Post a Comment