Sunday, August 16, 2009

ഓണക്കാഴ്ച - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഓണക്കാഴ്ച - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മലയാളിക്കൂട്ടം ഒരുക്കുന്ന ഓണക്കാഴ്ച ഫോട്ടോ പ്രദര്‍ശനത്തിനായുള്ള അവസാന ഒരുക്കങ്ങള്‍ പ്രദര്‍ശനത്തിന്റെ തലേദിവസം (ഇന്ന്) തകൃതിയായി നടക്കുന്നുവെന്നാണ് വിവരം ലഭിച്ചത്. മലയാളിക്കൂട്ടത്തിലെ കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ദര്‍ബാര്‍ ഹാളില്‍ ഒത്തുകൂടി ഫ്രേമിംഗ്/ലാമിനേഷന്‍ കഴിഞ്ഞ ഫോട്ടോകള്‍ നിലത്തിറക്കി നിരത്തിവെച്ച് പകച്ച് നില്‍ക്കുകയും പിന്നീട് ഇതെല്ലാം ഓരോയിടത്ത് തൂക്കിയിടണമല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വിളി വന്നത്.


ഹല്ലോ, എന്തൂട്ട്ണാ ഇത്രേം നേരായിട്ട് എവിട്യാ ഡാ ഗഡീ. എന്ത്, എത്ര വേണമെന്നോ?
ആങ്.. ഒരു ലോഡ് പോരട്ടേ. വിശന്നിട്ട് മനുഷ്യന് എണീറ്റ് നിക്കാന്‍ വയ്യാ. വേഗം കൊണ്ട്‌വാ.. വൈകിയാല്‍ ഈ മുന്നിലിരിക്കുന്നത് എടുത്ത്... ന്റെ കര്‍ത്താവേ!

അങ്ങനെ ഒരു ലോഡ് ‘സാധനം‘ ഡൌണ്‍‌ലോഡ് ചെയ്യുമ്പോഴേക്കും ഒരു അറ്റാക്കല്ലായിരുന്നോ അവിടെ നടന്നത്.

“എനിക്ക് വെറും രണ്ട് പൊതി ബിരിയാണിയെ ഒള്ളോ? അതോണ്ടൊന്നും പറ്റൂല്ലാ.“
“ചൂടാവാതെ, ഇന്നാ കുറച്ചുകൂടെ.”
“ഇതെന്താ പഴ്യേ ബിരിയാണ്യാ.. ഒരു തരം ‘മണം’ “
“നിനക്ക് വേണ്ടേല്‍ ഇങ്ങ്ട് താ”

അങ്ങനെ ഒരു ലോഡ് ബിരിയാണി അകത്താക്കിയപ്പോള്‍ ചിലര്‍ക്കൊക്കെ മയക്കം വന്നുതുടങ്ങി.
അവസാനം ഫോട്ടോകള്‍ കെട്ടിത്തൂക്കാനും മറ്റും മൂന്നാലുപേര്‍. പിന്നെ മറ്റുള്ളവരും കൂടി ഒത്തുചേര്‍ന്നപ്പോള്‍ സംഗതി ഉഷാറായി.

“ഈ പുലിയേയും പിടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കൊറെയായല്ലോ.. പുലിവാലാകുമോ”

അങ്ങനെ ചിത്രങ്ങള്‍ ഓരോന്നായി യഥാസ്ഥാനങ്ങളില്‍ ഫിറ്റ് ചെയ്തുതുടങ്ങി.

ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 17-ന്‍്) നടക്കാന്‍ പോകുന്നതേയുള്ളൂ. അപ്പോഴേക്കും ചില സന്ദര്‍ശകര്‍ വന്നുതുടങ്ങി.



ഉദ്ഘാടനത്തിന്റെ തലേദിവസം തന്നെ കേട്ടറിഞ്ഞ് ചില സന്ദര്‍ശകര്‍ വന്നുതുടങ്ങിയത് മലയാളിക്കൂട്ടം സംഘാടകരെയും ഉഷാറാക്കി.


ഷോപ്പിംഗ് കഴിഞ്ഞു വരുന്ന വഴിക്കാണെന്നു തോന്നുന്നു, ചില സന്ദര്‍ശകര്‍ സാകൂതം ചിത്രങ്ങള്‍ വീക്ഷിക്കുന്നു.


***

ആഗസ്റ്റ് 17 മുതല്‍ 23 വരെ ( ചിങ്ങം ഒന്ന് മുതല്‍ അത്തം വരെ) നീണ്ടുനില്‍ക്കുന്ന, ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫ്ലിക്കര്‍ മലയാളിക്കൂട്ടം അണിയിച്ചൊരുക്കുന്ന ഓണക്കാഴ്ച ഫോട്ടോ പ്രദര്‍ശനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, നാളെ (17 ആഗസ്റ്റ്) ഉച്ചകഴിഞ്ഞ് 2.30 ന് ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്. ബഹു.റിട്ട. ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ ഓണക്കാഴ്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ അവസരത്തില്‍ വെച്ച് “സാന്ത്വനം” ചാരിറ്റബിള്‍ ട്രസ്റ്റിലെ കുട്ടികള്‍ക്കുള്ള ഓണപ്പുടവയുടെ വിതരണവും നിര്‍വ്വഹിക്കുന്നതാണ്.

***

നിങ്ങള്‍ ഏവരേയും ഈ പ്രദര്‍ശനത്തിലേക്ക് സഹൃദയം ക്ഷണിച്ചുകൊള്ളുന്നു.

14 comments:

krish | കൃഷ് August 16, 2009 at 11:46 PM  

മലയാളിക്കൂട്ടം ഒരുക്കുന്ന ഓണക്കാഴ്ച ഫോട്ടോ പ്രദര്‍ശനത്തിന്റെ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

നിങ്ങള്‍ ഏവരേയും ഈ പ്രദര്‍ശനത്തിലേക്ക് സഹൃദയം ക്ഷണിച്ചുകൊള്ളുന്നു.

Rejesh Keloth August 17, 2009 at 12:09 AM  

ഹൃദയംഗമായ ആശംസകള്‍ നേരുന്നു... :)

Febin Joy Arappattu August 17, 2009 at 12:16 AM  

innu vanna 2 per ente ex collegues aanu... currently collegues of abhilash.. second last photoyil... hareesh and manesh

വാളൂരാന്‍ August 17, 2009 at 12:21 AM  

സദ്യക്ക്‌ ഇലയിടുമ്പോഴേക്കും അങ്ങടെത്തിക്കോളാം....!!!

മാണിക്യം August 17, 2009 at 6:02 AM  

മലയാളിക്കൂട്ടം
ഒരുക്കുന്ന ഓണക്കാഴ്ച
ഫോട്ടോ പ്രദര്‍ശനത്തിന്
എല്ലാവിധ ശുഭാശംസകളും നേരുന്നു

വളരെ നല്ല സംരംഭം

Unknown August 17, 2009 at 7:23 AM  

ആശംസകൾ, എല്ലാം നന്നായി നടക്കട്ടെ!

പൈങ്ങോടന്‍ August 17, 2009 at 2:39 PM  

കലക്കി കൃഷേ


ഉത്ഘാടന വിവരങ്ങള്‍ കൂടി അപ്ഡേറ്റുമെന്ന് കരുതുന്നു

krish | കൃഷ് August 17, 2009 at 2:47 PM  

മുഖ്യ അതിഥി റിട്ട: ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ദര്‍ബാര്‍ ഹാളിലെ ഉദ്ഘാ‍ടനവേദിയില്‍ അല്‍പ്പം മുന്‍പ് എത്തിച്ചേര്‍ന്നു. ഉദ്ഘാടനചടങ്ങുകള്‍ക്ക് തുടക്കമാകുന്നു.

ശ്രീ August 17, 2009 at 3:02 PM  

അടിക്കുറിപ്പുകള് കലക്കി

krish | കൃഷ് August 17, 2009 at 3:32 PM  

അപ്പ്‌ഡേറ്റ്:

ഓണക്കാഴ്ച ഫോട്ടോ എക്സിബിഷന്‍ ഉദ്ഘാടനം നടന്ന് ഒരു മണിക്കൂറിനകം ഉദ്ഘാടനത്തെക്കുറിച്ചുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ കാണിച്ചു.

രഘുനാഥന്‍ August 17, 2009 at 4:26 PM  

കൃഷേ ഞാന്‍ നാട്ടിലുണ്ട് ..പറ്റിയാല്‍ വരാം

★ Shine August 17, 2009 at 7:10 PM  

I missed the event, as I am in dubai now. Hope, I can join next time. All the best friends.

Malayalikkoottam - Our Vision

മലയാളി സമൂഹം ഇന്ന് പ്രവാസിയായും അല്ലാത്തവര്‍ രാഷ്ട്രീയക്കോമരങ്ങള്‍ തീര്‍ക്കുന്ന പടുകുഴികളില്‍ വീണ് നടുവൊടിഞ്ഞും കാലം കഴിക്കുന്നു. അന്നന്നത്തെ ആഹാരത്തിനു വേണ്ടി പെടാപ്പാടുപെടുന്ന ഒരു വിഭാഗവും മാറുന്ന ലോകത്തെ ഉള്‍ക്കൊള്ളാനാകാതെ പകച്ച്‌ കടക്കെണിയില്‍പ്പെട്ടും കൃഷിനാശം കൊണ്ടും ഉഴലുന്ന ഒരു ജനതയും നമുക്കിടയിലുണ്ട്‌. ഇതിനെല്ലാമിടയില്‍ ശീതികരിച്ച നാലു ചുവരുകള്‍ക്കിടയില്‍ സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുന്ന മലയാളി മനസുകളുമുണ്ട്‌. പക്ഷെ ലോകത്തെവിടെയായലും മലയാളിയുടെ ഭാഷയും സംസ്കാരവും സാമൂഹിക കാഷ്ച്ചപ്പാടുകളും അവനെ വ്യത്യസ്തനാക്കുന്നു. അതവനെ ആധുനികതയുടെ കുത്തൊഴുക്കിലും തളരാതെ മുന്നോട്ടു നയിക്കുന്നു. സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക്‌ മലയാളി ഒരിക്കലും കണ്ണടിച്ചിട്ടില്ല. മലയാളിയുടെ ആ തിരിച്ചറിവിന്റെ സന്തതിയാണ് ഈ കൂട്ടായ്മ.

ദൃശ്യങ്ങള്‍ക്ക്‌ ഒരായിരം വാക്കുകളേക്കാള്‍ സംവേദനക്ഷമതയുണ്ട്‌. അല്‍പ്പപ്രാണിയായ ഒരു കൊച്ചുകുഞ്ഞിനു മുന്‍പില്‍ മരണം കനിഞ്ഞൊരുക്കുന്ന നൈവേദ്യം ഭുജിക്കാന്‍ കാത്തിരിക്കുന്ന കഴുകന്റെ ചിത്രമായിരിക്കും സോമാലിയയെക്കുറിച്ചും വിശപ്പിനേക്കുറിച്ചും ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക്‌ ഓടിയെത്തുക. ടിയാന്‍‌മെന്‍ സ്ക്വയറില്‍ ഏകനായി പട്ടാള ടാങ്ക്‌ തടഞ്ഞുനിര്‍ത്തുന്ന വിദ്യാര്‍ത്ഥിയാകട്ടെ ചിലര്‍ക്കെങ്കിലും സ്വാതന്ത്രം കൊതിക്കുന്ന ആധുനിക ജനതയുടെ പ്രതീകമായിരിക്കും. വിക്ടര്‍ ജോര്‍ജ്ജിന്റെ മഴച്ചിത്രങ്ങളാകട്ടെ മലയാളി മനസുകളിലേക്ക്‌ ഗൃഹാതുരതയുടെ നൊമ്പരമായി പെയ്തിറങ്ങുന്നു. ഓര്‍മ്മകളുടെയും അറിവിന്റെയും കാലാതീതമായ നിശ്ചല ദൃശ്യങ്ങളാണ് ഫോട്ടോഗ്രാഫി.


ഈ കൂട്ടായ്മ പുട്ടിന്‍ കുറ്റി പോലത്തെ ക്യാമറകള്‍ ഏന്തിയ ഒരു പറ്റം ഫോട്ടോപിടുത്തക്കാരുടെ കൂട്ടായ്മ എന്നതിലുപരി ലോകത്തിന്റെ പലഭാഗങ്ങളിലുള്ള മലയാളിക്ക്‌ അവന്റെ കാഴ്ച്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ്‍. ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ നമ്മുടെ നാടിനും സംസ്കാരത്തിനും കഴിയാവുന്ന സംഭാവനകള്‍ ചെയ്യാനുമാണ് ഞങ്ങളോരുത്തരും ശ്രമിക്കുന്നത്‌. ഇവിടെ പണ്ഡിതനോ പാമരനോ ഉള്ളവനോ ഇല്ലാത്തവനോ എന്ന വ്യത്യാസമില്ല. അണ്ണാന്‍ കുഞ്ഞിനും തന്നാലായതുപോലെ നല്ലൊരു നാളേക്കായി ശ്രമിക്കുന്ന ഒരു ചങ്ങാതിക്കൂട്ടം അത്രമാത്രം.


ആകാശവും ഭൂമിയും, ഭൂമിയില്‍ കരയും കടലും, വായുവും പ്രകാശവും ആരു സൃഷ്ടിച്ചു ? നിയതിയോ പ്രകൃതിയോ പരാശക്തിയോ പരിണാമമോ ? തര്‍ക്കിച്ചോളൂ !


ഭൂമിയില്‍ ഒരുവന്‍ മൃഷ്ടാന്നവും അപരന്‍ പട്ടിണിയും ആരു സൃഷിടിച്ചു ? തര്‍ക്കമില്ല: നമ്മള്‍. നമ്മള്‍ തന്നെ! എങ്കില്‍ എല്ലാവരും ഉണ്ടുറങ്ങുന്ന കാലം ആരു സൃഷ്ടിക്കും ? തര്‍ക്കമില്ല: നമ്മള്‍, നമ്മള്‍ തന്നെ!

കടപ്പാട് : ഒ എന്‍ വി കുറുപ്പ്, തോന്ന്യാക്ഷരങ്ങള്‍.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP