Monday, August 17, 2009

പൊന്നിന്‍ ചിങ്ങനാളില്‍ 'ഓണക്കാഴ്ച'ക്ക്‌ തുടക്കമായി.

പൊന്നിന്‍ ചിങ്ങനാളില്‍ 'ഓണക്കാഴ്ച'ക്ക്‌ തുടക്കമായി.

മലയാളിക്കൂട്ടത്തിലെ ഏവരും കാത്തിരുന്ന ഓണക്കാഴ്ച ഫോട്ടോ പ്രദര്‍ശനം പൊന്നിന്‍ ചിങ്ങനാളില്‍ കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച്‌ റിട്ട:ജസ്റ്റീസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ ദീപം തെളിയിച്ചുകൊണ്ട്‌ ഉദ്ഘാടനം ചെയ്തു. മലയാളിക്കൂട്ടം ചെയ്തുവരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഉദ്ഘാടനവേളയില്‍ മുഖ്യാതിഥി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിലെ പ്രതിനിധീകരിച്ച്‌ എത്തിയ കുട്ടിക്ക്‌ ഓണപ്പുടവ സമ്മാനിച്ചു. സാന്ത്വനം അനാഥാലയത്തിലെ എല്ലാ കുട്ടികള്‍ക്കും മലയാളിക്കൂട്ടം ഓണപ്പുടവ സമ്മാനിക്കുന്നുണ്ട്‌. ലോകത്തിന്റെ നാനാഭാഗത്തുള്ള അമേച്ചര്‍/പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ മലയാളിക്കൂട്ടം എന്ന ഒരു കുടക്കീഴില്‍ ഒത്തുചേര്‍ന്ന് സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തേയും, കൂട്ടായ്മയുടെ കാരുണ്യപ്രവര്‍ത്തനത്തേയും മുഖ്യാതിഥി റിട്ട:ജസ്റ്റീസ്‌ കൃഷ്ണയ്യര്‍ പ്രകീര്‍ത്തിച്ചു. ലോകത്തിന്റെ പലഭാഗങ്ങളിലായി ചിതറികിടക്കുന്ന അംഗങ്ങളുടെ ഈ കൂട്ടായ്മക്ക് ‘മലയാളിക്കൂട്ടം’ എന്ന പേര്‍ നല്‍കിയതിനെക്കുറിച്ചും, ഈ പ്രദര്‍ശനം ചിങ്ങം ഒന്നുമുതല്‍ അത്തം വരെ നടത്താന്‍ തീരുമാനിച്ചതിനെക്കുറിച്ചും മുഖ്യാതിഥി എടുത്തുപറഞ്ഞു. മാതൃഭാഷയായ മലയാളത്തോടും സമൂഹത്തിലെ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കാതെ പോകുന്ന നിസ്സഹായരെയും അനാഥരെക്കുറിച്ചും ഓര്‍ത്ത് തങ്ങളെകൊണ്ടാവുന്നത്, അത് വളരെ ചെറിയ സഹായമാണെങ്കില്‍ കൂടിയും, ചെയ്യാന്‍ താല്‍പ്പര്യം കാണിച്ച ഈ കൂട്ടായ്മയെ, പ്രത്യേകിച്ചും ചെറുപ്പക്കാരെ, റി.ജ:കൃഷ്ണയ്യര്‍ പ്രകീര്‍ത്തിച്ചു. മലയാളിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും സംഘാടക പ്രതിനിധി ശ്രീ ബോബിന്‍സണ്‍ സംസാരിച്ചു. ഓണക്കാഴ്ചയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മലയാളിക്കൂട്ടം അംഗങ്ങളുടെ ഇരുന്നൂറോളം ചിത്രങ്ങള്‍ മുഖ്യാതിഥിയും മറ്റും ചുറ്റിനടന്ന് കണ്ടു. ഓണക്കാഴ്ച ചിത്രപ്രദര്‍ശനം ഉദ്ഘാടനം റിപ്പോര്‍ട്ട്‌ ചെയ്യാനായി പ്രിന്റ്‌/ഇലക്ട്രോണിക്ക്‌ മീഡിയ പ്രതിനിധികളും എത്തിയിരുന്നു.

ഇനി അത്തം വരെയുള്ള ഏഴ്‌ ദിവസങ്ങളിലും ഓണക്കാഴ്ച പ്രദര്‍ശനം കാണാന്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളില്‍ ഇഷ്ടമുള്ളവയുടെ പ്രിന്റ്‌ കോപ്പി വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്‌. ഇതില്‍ നിന്നും ലഭിക്കുന്ന തുക മലയാളിക്കൂട്ടം നടത്തിവരുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

ഈ ചിത്രപ്രദര്‍ശനം സാക്ഷാത്കരിക്കാന്‍ അഹോരാത്രം പ്രയത്നിച്ച എല്ലാ മലയാളിക്കൂട്ടം അംഗങ്ങള്‍ക്കും, പ്രത്യേകിച്ചും കൊച്ചിയിലെ വളണ്ടിയര്‍മാര്‍ക്കും മലയാളിക്കൂട്ടത്തിനുവേണ്ടി സംഘാടകന്‍ നന്ദി അറിയിച്ചു. യാതൊരുവിധ സ്പോണ്‍സര്‍ഷിപ്പും ഇല്ലാതെ ഈ പ്രദര്‍ശനം വിജയം കൈവരിച്ചത്‌ മലയാളിക്കൂട്ടത്തിന്‌ ഒന്നുകൂടി ആത്മവിശ്വാസം പകര്‍ന്നുനല്‍കി. ഈ സംരംഭത്തിന്റെ വിജയം ഇനിയും ഇതുപോലുള്ള പ്രദര്‍ശനങ്ങളും മറ്റും സംഘടിപ്പിക്കാന്‍ പ്രോത്സാഹനവും കരുത്തും നല്‍കുമെന്നത്‌ ഉറപ്പാണ്‌.

മലയാളിക്കൂട്ടത്തിലെ ഒരു അംഗം പറഞ്ഞതുപോലെ “നമ്മുടെ ഈ സൌഹൃദവലയത്തിലെ ഒരു 10% പേരെങ്കിലും കൈകോര്‍ത്താല്‍ അസാധ്യമായത് എന്തും സാധ്യമാക്കം എന്നാണ് എന്റെ വിശ്വാസം“. അതെ, അതിന്റെ ഒരു തുടക്കമാണ് ഇവിടെ സാധ്യമായത്. ഇനിയും നമുക്ക് കൈകോര്‍ക്കാം, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി.


*****


ഇനി കുറച്ച് ചിത്രങ്ങള്‍, ഓണക്കാഴ്ച പ്രദര്‍ശന ഉദ്ഘാടനവേളയില്‍ നിന്നും:

മുഖ്യാതിഥി റിട്ട:ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരെ സ്വീകരിച്ചാനയിക്കുന്നു.

റിട്ട:ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ ദീപം കൊളുത്തി ഓണക്കാഴ്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു


സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസി അമ്മു ദീപം തെളിയിക്കുന്നു

വേദിയില്‍ നിന്നും

റിട്ട:ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ സംസാരിക്കുന്നു.

സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ജെസ്സി മലയാളിക്കൂട്ടത്തിനു നന്ദി പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.


എല്ലാവര്‍ക്കും നന്ദി, നമസ്കാരം.

ഇന്ത്യാവിഷന്‍ ചാനലുകാര്‍ക്ക് ഇന്റര്‍വ്യൂ നല്‍കുന്ന മലയാളിക്കൂട്ടം സംഘാടകന്‍

ഇതുപോലെ ഒരെണ്ണം എടുക്കാന്‍ എന്നെക്കൊണ്ടും പറ്റുമോന്ന് നോക്കട്ടെ. ഒരു കൊച്ചു പെണ്‍കുട്ടി പ്രദര്‍ശനചിത്രങ്ങള്‍ ക്യാമറയിലാക്കാന്‍ ശ്രമിക്കുന്നു.


***


എല്ലാവര്‍ക്കും നവവല്‍സരാശംസകള്‍, ഓണാശംസകള്‍!

18 comments:

krish | കൃഷ് August 17, 2009 at 10:25 PM  

മലയാളിക്കൂട്ടത്തിലെ ഏവരും കാത്തിരുന്ന ഓണക്കാഴ്ച ഫോട്ടോ പ്രദര്‍ശനം പൊന്നിന്‍ ചിങ്ങനാളില്‍ കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച്‌ റിട്ട്‌:ജസ്റ്റീസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ ദീപം തെളിയിച്ചുകൊണ്ട്‌ ഉദ്ഘാടനം ചെയ്തു. മലയാളിക്കൂട്ടം ചെയ്തുവരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഉദ്ഘാടനവേളയില്‍ മുഖ്യാതിഥി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിലെ പ്രതിനിധീകരിച്ച്‌ എത്തിയ കുട്ടിക്ക്‌ ഓണപ്പുടവ സമ്മാനിച്ചു.
ഓണക്കാഴ്ച പ്രദര്‍ശന ഉദ്ഘാടനവേളയില്‍ നിന്നും..

Smevin Paul August 17, 2009 at 10:31 PM  

Hats off to Malayalikkoottam.
Keep rocking....

Seny August 17, 2009 at 10:33 PM  

Gr8 work.
I think that girl taking photo is Rafeque's daughter.

Unknown August 17, 2009 at 10:38 PM  

Great going. hope the exhibition is a great success

Febin Joy Arappattu August 17, 2009 at 10:41 PM  

oru swapnathinte safalyam... koottathile orangam ennathil abhimaanikunnu...

Lijo Jose August 17, 2009 at 10:47 PM  

Congrats and Thanks to Volunteers to make this a success.

Proud to be a member of Malayalikkoottam ..

Rejesh Keloth August 17, 2009 at 10:50 PM  

അഭിനന്ദനങ്ങള്‍ ....

ചാണക്യന്‍ August 17, 2009 at 10:52 PM  

ഓണക്കാഴ്ച്ച ചിത്രങ്ങൾക്കും വിവരണത്തിനും നന്ദി...

പൈങ്ങോടന്‍ August 17, 2009 at 10:52 PM  

ഉത്ഘാടന വിശേഷങ്ങള്‍ ബ്ലോഗോസ്ഫിയറിലും പങ്കു വെച്ചതിനു നന്ദി കൃഷ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകര്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള സുഹൃത്തുക്കള്‍ ഈ ഫോട്ടോ പ്രദര്‍ശനം കാണാന്‍ ശ്രമിക്കുമല്ലോ

വാളൂരാന്‍ August 17, 2009 at 11:06 PM  

അത്യന്തം സന്തോഷം നല്‍കുന്നത്‌....

Shyam August 17, 2009 at 11:18 PM  

superb! ithil phisically pankedukkan sadhikkathathil valare sankadam undu... enthalalum ithinuvendi kurachengilum help cheyyan kazhinjathinulla santhoshavum undu.

Diji August 17, 2009 at 11:26 PM  

3cheers to the Cochin team who made our dreams real... this is really a proud moment for koottam, wya to go friends.

proud to be a part of this group.

Sarin August 18, 2009 at 9:45 AM  

Malalyalikkoottathinte aadhyathe samrambathil thanne akale irunnanegilum bagamakan kazhinjathil valare santhosham thonnu....

But all the credits go to COK team who really worked hard to make this event a true one....

Also i thank all the guys who supported us in all the way....

Dilip August 18, 2009 at 9:49 AM  

Congratulations everyone! Really glad to see that the hardwork put in by all of you is really paying off. And may this just be the beginning!!! :)

akos,  August 18, 2009 at 1:49 PM  

Congratulations and greetings from Budapest, Hungary!!!

Malayalikkoottam - Our Vision

മലയാളി സമൂഹം ഇന്ന് പ്രവാസിയായും അല്ലാത്തവര്‍ രാഷ്ട്രീയക്കോമരങ്ങള്‍ തീര്‍ക്കുന്ന പടുകുഴികളില്‍ വീണ് നടുവൊടിഞ്ഞും കാലം കഴിക്കുന്നു. അന്നന്നത്തെ ആഹാരത്തിനു വേണ്ടി പെടാപ്പാടുപെടുന്ന ഒരു വിഭാഗവും മാറുന്ന ലോകത്തെ ഉള്‍ക്കൊള്ളാനാകാതെ പകച്ച്‌ കടക്കെണിയില്‍പ്പെട്ടും കൃഷിനാശം കൊണ്ടും ഉഴലുന്ന ഒരു ജനതയും നമുക്കിടയിലുണ്ട്‌. ഇതിനെല്ലാമിടയില്‍ ശീതികരിച്ച നാലു ചുവരുകള്‍ക്കിടയില്‍ സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുന്ന മലയാളി മനസുകളുമുണ്ട്‌. പക്ഷെ ലോകത്തെവിടെയായലും മലയാളിയുടെ ഭാഷയും സംസ്കാരവും സാമൂഹിക കാഷ്ച്ചപ്പാടുകളും അവനെ വ്യത്യസ്തനാക്കുന്നു. അതവനെ ആധുനികതയുടെ കുത്തൊഴുക്കിലും തളരാതെ മുന്നോട്ടു നയിക്കുന്നു. സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക്‌ മലയാളി ഒരിക്കലും കണ്ണടിച്ചിട്ടില്ല. മലയാളിയുടെ ആ തിരിച്ചറിവിന്റെ സന്തതിയാണ് ഈ കൂട്ടായ്മ.

ദൃശ്യങ്ങള്‍ക്ക്‌ ഒരായിരം വാക്കുകളേക്കാള്‍ സംവേദനക്ഷമതയുണ്ട്‌. അല്‍പ്പപ്രാണിയായ ഒരു കൊച്ചുകുഞ്ഞിനു മുന്‍പില്‍ മരണം കനിഞ്ഞൊരുക്കുന്ന നൈവേദ്യം ഭുജിക്കാന്‍ കാത്തിരിക്കുന്ന കഴുകന്റെ ചിത്രമായിരിക്കും സോമാലിയയെക്കുറിച്ചും വിശപ്പിനേക്കുറിച്ചും ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക്‌ ഓടിയെത്തുക. ടിയാന്‍‌മെന്‍ സ്ക്വയറില്‍ ഏകനായി പട്ടാള ടാങ്ക്‌ തടഞ്ഞുനിര്‍ത്തുന്ന വിദ്യാര്‍ത്ഥിയാകട്ടെ ചിലര്‍ക്കെങ്കിലും സ്വാതന്ത്രം കൊതിക്കുന്ന ആധുനിക ജനതയുടെ പ്രതീകമായിരിക്കും. വിക്ടര്‍ ജോര്‍ജ്ജിന്റെ മഴച്ചിത്രങ്ങളാകട്ടെ മലയാളി മനസുകളിലേക്ക്‌ ഗൃഹാതുരതയുടെ നൊമ്പരമായി പെയ്തിറങ്ങുന്നു. ഓര്‍മ്മകളുടെയും അറിവിന്റെയും കാലാതീതമായ നിശ്ചല ദൃശ്യങ്ങളാണ് ഫോട്ടോഗ്രാഫി.


ഈ കൂട്ടായ്മ പുട്ടിന്‍ കുറ്റി പോലത്തെ ക്യാമറകള്‍ ഏന്തിയ ഒരു പറ്റം ഫോട്ടോപിടുത്തക്കാരുടെ കൂട്ടായ്മ എന്നതിലുപരി ലോകത്തിന്റെ പലഭാഗങ്ങളിലുള്ള മലയാളിക്ക്‌ അവന്റെ കാഴ്ച്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ്‍. ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ നമ്മുടെ നാടിനും സംസ്കാരത്തിനും കഴിയാവുന്ന സംഭാവനകള്‍ ചെയ്യാനുമാണ് ഞങ്ങളോരുത്തരും ശ്രമിക്കുന്നത്‌. ഇവിടെ പണ്ഡിതനോ പാമരനോ ഉള്ളവനോ ഇല്ലാത്തവനോ എന്ന വ്യത്യാസമില്ല. അണ്ണാന്‍ കുഞ്ഞിനും തന്നാലായതുപോലെ നല്ലൊരു നാളേക്കായി ശ്രമിക്കുന്ന ഒരു ചങ്ങാതിക്കൂട്ടം അത്രമാത്രം.


ആകാശവും ഭൂമിയും, ഭൂമിയില്‍ കരയും കടലും, വായുവും പ്രകാശവും ആരു സൃഷ്ടിച്ചു ? നിയതിയോ പ്രകൃതിയോ പരാശക്തിയോ പരിണാമമോ ? തര്‍ക്കിച്ചോളൂ !


ഭൂമിയില്‍ ഒരുവന്‍ മൃഷ്ടാന്നവും അപരന്‍ പട്ടിണിയും ആരു സൃഷിടിച്ചു ? തര്‍ക്കമില്ല: നമ്മള്‍. നമ്മള്‍ തന്നെ! എങ്കില്‍ എല്ലാവരും ഉണ്ടുറങ്ങുന്ന കാലം ആരു സൃഷ്ടിക്കും ? തര്‍ക്കമില്ല: നമ്മള്‍, നമ്മള്‍ തന്നെ!

കടപ്പാട് : ഒ എന്‍ വി കുറുപ്പ്, തോന്ന്യാക്ഷരങ്ങള്‍.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP